Share this News

. ബോണ്‍നത്താലെ പാട്ടിനൊപ്പം പാപ്പാമാര്‍ ചുവടുവച്ചപ്പോള്‍ നഗരത്തിന് ഒരേ താളമായിരുന്നുക്രിസ്മസ് പാപ്പാമാര്‍ തൃശൂര്‍ നഗരം കീഴടക്കി. പതിനയ്യായിരം പാപ്പാമാരുടെ വരവ് ജനം ആഘോഷമാക്കി. ക്രിസ്മസിനു ശേഷം മറ്റൊരു ആഘോഷ രാവ്. നൂറ്റിപതിനെട്ട് ഇടവകകളില്‍ നിന്നായിരുന്നു പാപ്പാമാരുടെ വരവ്. പതിമൂന്നാം ബോണ്‍ നത്താലെ കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്തു. റവന്യൂമന്ത്രി കെ.രാജന്‍, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി ആര്‍. ബിന്ദു തുടങ്ങി ഒട്ടേറെ ജനപ്രതിനിധികള്‍ ബോണ്‍ നത്താലെയുടെ ഭാഗമായി.എല്ലാംക്കൊണ്ടും അഴകുള്ള ദിനമായി ബോണ്‍ നത്താലെ മാറി. ഒരു വയസുകാരന്‍ മുതല്‍ എണ്‍പതു വയസുകാരി വരെ പാപ്പാമാരായി മാറി. നിശ്ചദൃശ്യങ്ങള്‍ പതിനഞ്ചെണ്ണം. ഓരോന്നും കിടിലന്‍ പ്ലോട്ടുകള്‍. എ.ഐ. ഉപയോഗിച്ചു നിര്‍മിച്ച നിശ്ചലദൃശ്യങ്ങള്‍
Share this News