വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന്

Share this News

വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന്

ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ നടക്കുന്ന സാംസ്കാരിക ഉത്സവം വർണ്ണക്കുട 2025 ന്റെ ഭാഗമായി വർണ്ണക്കുട പ്രഥമ ഇന്നസെന്റ് സ്മാരക പുരസ്‌കാരം ടോവിനോ തോമസിന് നൽകി. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ നടന്ന വർണക്കുടയുടെ ചടങ്ങിലാണ്  മന്ത്രി  ആദരം നൽകിയത്.  ഇരിങ്ങാലക്കുടയുടെ ദേശീയ-നൃത്ത-സംഗീതോത്സവമായ വർണ്ണക്കുട 2025ന്റെ  സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ.ആർ. ബിന്ദു  ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 

അനുമോദന പത്രം എക്സ് എം പി  സാവിത്രി ലക്ഷ്മണൻ വായിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോസ് ജെ ചിറ്റിലപ്പള്ളി, ജൂനിയർ ഇന്നസെന്റ്, അശോകൻ ചെരുവിൽ, പി കെ ഭരതൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

കലയുടെ വർണ്ണവൈവിധ്യത്തിൽ തിളങ്ങി വർണ്ണക്കുട 2025 – നാലാം ദിനം

ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുട 2025 ന്റെ നാലാം ദിവസം വിവിധ കലാരൂപങ്ങളുടെ സമന്വയത്തോടെ ശ്രദ്ധേയമായി. കുഴിക്കാട്ടുകോണം പല്ലവി കലാകേന്ദ്രയിലെ കുട്ടികൾ അവതരിപ്പിച്ച വീരനാട്യം, ഇരിങ്ങാലക്കുട തെക്കേ മനവലശ്ശേരി എൻ.എസ്.എസ് വനിതാ സമാജത്തിന്റെ തിരുവാതിരക്കളി എന്നിവ ശ്രദ്ധേയമായി.
ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മലപ്പുലയാട്ടവും ഇരുള നൃത്തവും ആദിവാസി കലാരൂപങ്ങളുടെ ശക്തമായ അവതരണമായി.

ബംഗാളി നാടോടി നൃത്തമായ പുരുളിയ ചാവ് വർണ്ണക്കുട വേദിയിൽ ബംഗാളി കലയെ കാഴ്ച്ചക്കാർക്ക് പുതിയ അനുഭവമായി. ഗസൽ ഗായകൻ ഷഹബാസ് അമനും സംഘവും അവതരിപ്പിച്ച ഷഹബാസ് പാടുന്നു ഗസൽ സന്ധ്യ ആസ്വാദകഹൃദയം കീഴടക്കി .

വൈവിധ്യമാർന്ന കലാരൂപങ്ങളിലൂടെ ജനകീയവും ശാസ്ത്രീയവുമായ കലകളുടെ സംഗമവേദിയായി മാറി വർണ്ണക്കുടയുടെ നാലാം ദിനം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!