
നെന്മാറ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്റെയും, നെന്മാറ കോ ഓപ്പറേറ്റീവ് കൺസ്യൂമർ സ്റ്റോറിന്റെയും, അയിലൂർ വനിതാ സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സഹകരണ സംഘം ഭരണസമിതി അംഗങ്ങൾക്കുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു.
കെ. കുഞ്ഞൻ അധ്യക്ഷത വഹിച്ചു.
കെ. വി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ. ജി. എൽദോ, നെന്മാറ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ. ഗോകുൽദാസ്, അയിലൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എസ്. എം. ഷാജഹാൻ, വിനേഷ് തലവട്ടാംപാറ എന്നിവരെയാണ് അനുമോദിച്ചത്.
സഹകരണ സംഘം ഭാരവാഹികളായ എ. സുന്ദരൻ, പ്രദീപ് നെന്മാറ, വസന്ത രാജൻ,എസ്. പ്രശാന്ത്, വി. ലക്ഷ്മിക്കുട്ടി, കെ. ജി. രാഹുൽ,എസ്. കാസിം, ആർ. അനൂപ്, ഹൈമാവതി, ഗീതാ രാജേന്ദ്രൻ,സജിത രാജീവ് എന്നിവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
