ചേരുംകുഴിയിൽ ആരോഗ്യ കേന്ദ്രം അനുവദിക്കണം ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.അഭിലാഷ് നിവേദനം നൽകി

Share this News

ചേരുംകുഴിയിൽ ആരോഗ്യ കേന്ദ്രം അനുവദിക്കണം ; ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി.അഭിലാഷ് നിവേദനം നൽകി

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വലക്കാവ് ആറാം ഡിവിഷനിലെ മലയോര കാർഷിക മേഖലകളായ ചേരുംകുഴി, ആശാരിക്കാട്, പയ്യനം എന്നീ മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾക്ക് ആരോഗ്യ പരിപാലനത്തിനായി ആരോഗ്യ കേന്ദ്രം അനുവദിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.സി. അഭിലാഷ് നിവേദനം നൽകി. മൂന്ന് ആദിവാസി ഉന്നതികൾ ഉൾപ്പെടെ പതിനായിരത്തോളം ജനങ്ങൾ പാർക്കുന്ന മേഖലയാണിതെന്നും പ്രദേശത്ത് ഒരു സർക്കാർ ആരോഗ്യ കേന്ദ്രം വേണം എന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണെന്നും നിവേദനത്തിൽ പറഞ്ഞു. മേഖലയുടെ സമീപത്തുള്ള ആരോഗ്യ കേന്ദ്രം ഒന്ന് ഇടപ്പലത്തും മറ്റൊന്ന് മൂർക്കനിക്കരയിലും ആണ്. പ്രസ്തുത സ്ഥലത്തുനിന്നും ഇടപ്പലത്തേക്ക് കൃത്യമായ ബസ് സർവീസ് ഇല്ലാത്തതിനാൽ എത്തിപ്പെടൽ അസാധ്യമാണ്. മൂർക്കനിക്കരയിലും സമാന സ്ഥിതിയാണ് ഉള്ളത്. ടാക്സി- ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിൽ അവിടെ എത്തണമെങ്കിൽ 200-250 രൂപയാണ് ചെലവ്. സാധാരണക്കാർക്ക് ഇത് താങ്ങാവുന്നതിലും അധികമാണ്. വയോജനങ്ങൾക്കും കൗമാരപ്രായക്കാർക്കും മറ്റു പ്രായ ഘടനയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഒക്കെ കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് മേഖല കേന്ദ്രീകരിച്ച് ഒരു ആരോഗ്യ കേന്ദ്രം അനുവദിക്കണമെന്നാണ് നിവേദനത്തിലെ ആവശ്യം. ആരോഗ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കളക്ടർ, ട്രൈബൽ ഡിപ്പാർട്ട്മെൻ്റ് എന്നിവർക്കാണ് നിവേദനം നൽകിയത്. ആദ്യ ബ്ലോക്ക് കമ്മിറ്റിയിൽ വിഷയം പ്രമേയമായി അവതരിപ്പിക്കുമെന്നും കെ.സി. അഭിലാഷ് പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!