പീച്ചിയിലെ ജനവാസ മേഖലകളിൽ പുലി സാന്നിധ്യം; കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി

Share this News

പീച്ചിയിലെ ജനവാസ മേഖലകളിൽ പുലി സാന്നിധ്യം; കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി

പീച്ചി പഞ്ചായത്തിലെ 13, 14 വാർഡുകളിലെ ജണ്ഡമുക്ക്, കിഴക്കേ പൊടിപ്പാറ, തെക്കേകുളം, അമ്പലക്കുന്ന് തുടങ്ങിയ ജനവാസ മേഖലകളിൽ പലപ്പോഴായി പുലിയുടെ സാന്നിധ്യം കണ്ടുവരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഇതിനെ തുടർന്ന് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി. പുലിയെ പിടികൂടി സുരക്ഷിതമായി മാറ്റുന്നതിനായി ആവശ്യമായ കുടുകൾ സ്ഥാപിക്കണമെന്നും, ക്യാമറകൾ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ജനങ്ങളുടെ ഭയപ്പാട് നീക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. എം. പൗലോസ്, ജില്ലാ സെക്രട്ടറി കെ. പി. എൽദോസ്, വാർഡ് മെമ്പർമാരായ സീന വർഗീസ്, സന്ധ്യാ ഷാജി, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ബാബു തോമസ്, ഷിബു പോൾ, റെജി പാണംകുടിയിൽ, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ബാബു പാണംകുടിയിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജി താന്നിക്കൽ, മണ്ഡലം സെക്രട്ടറി ടി. യു. കുര്യൻ എന്നിവർ പരാതിസംഘത്തിൽ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!