കോരംകുളം ക്ഷേത്രത്തിൽ സ്വർഗവാതി ഏകാദശി ആഘോഷിച്ചു

Share this News

തെക്കുംപാടം കോരംകുളം മഹാവിഷ്ണു–ധർമ്മശാസ്താ ക്ഷേത്രത്തിൽ സ്വർഗവാതിൽ ഏകാദശി ഭക്തിപൂർവ്വം ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മേൽശാന്തി ശക്തി പ്രസാദ് നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. ജയശ്രീ ശിവരാമന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ നെയ്‌വിളക്കും സമ്പൂർണ്ണ നാരായണീയ പാരായണവും നടത്തി.
ഇതോടൊപ്പം ചുറ്റുവിളക്ക്, വിശേഷാൽ ദീപാരാധന, 11 നാമജപ പ്രദക്ഷിണം, വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയും ആചരിച്ചു. ഉച്ചയ്ക്കും രാത്രിയും ഏകാദശി ഊട്ടും ഒരുക്കിയിരുന്നു.ക്ഷേത്രദർശനത്തിനും ഏകാദശി ഊട്ടിലും നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!