മണ്ണുത്തി സെന്റ് ആന്റണിസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

Share this News

മണ്ണുത്തി സെന്റ് ആന്റണിസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി


മണ്ണുത്തി സെന്റ് ആന്റണിസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡേവിസ് ചിറമ്മൽ കൊടിയേറ്റം നിർവ്വഹിച്ചു. ജനുവരി 9, 10, 11, 12, 13 തീയതികളിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുക.
ചടങ്ങിൽ അസി. വികാരി ഫാ. നിതിൻ പൊന്നാരി, ട്രസ്റ്റിമാരായ ആന്റോ വടക്കുമ്പാടൻ, ലിയോ ആലപ്പാട്ട്, തോമസ് ഇടമറ്റത്തിൽ, പിയൂസ് ചാലിശ്ശേരി, ജനറൽ കൺവീനർ സണ്ണി പാറശ്ശേരി, കേന്ദ്ര സമിതി കൺവീനർ നോബി മേനാച്ചേരി, ഏകോപന സമിതി സെക്രട്ടറി ജോസ് നെല്ലങ്കര, പി.ആർ.ഒ. വർഗീസ് നെല്ലിശ്ശേരി, മറ്റ് കൺവീനർമാർ, തിരുനാൾ കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!