
പീച്ചി മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കൊണ്ട് പീച്ചി മേഖല കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളി സംഗമം നടത്തി. ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി 20 വർഷം മുൻപ് കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുകയും, പുതിയ ബില്ലിലൂടെ പദ്ധതി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് മോദി സർക്കാർ നടത്തുന്നതെന്നും തൊഴിലാളികൾ ആരോപിച്ചു. മാസങ്ങളായി കൂലി ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും, മസ്റ്റർ റോളിൽ തൊഴിൽ ദിനങ്ങൾ വർധിപ്പിച്ച് നൽകണമെന്നും സംഗമത്തിൽ തൊഴിലാളികൾ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ബാബു തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി. എൽദോസ് അധ്യക്ഷത വഹിച്ചു.
അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാനപ്രകാരം തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുന്നതിന്റെ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. പാണഞ്ചേരി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും രാഷ്ട്രീയ ഭേദമന്യേ തൊഴിൽ ഉറപ്പ് തൊഴിലിടങ്ങളിൽ തൊഴിലാളി സംഗമങ്ങൾ നടത്താനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ആദ്യ സംഗമം കണ്ണാറ വാർഡിലാണ് സംഘടിപ്പിച്ചത്.
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ ഷിബു പോൾ, റെജി പാണേക്കുടി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എം. പൗലോസ്, വൈസ് പ്രസിഡന്റ് സജി താന്നിക്കൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബ്ലസൻ വർഗീസ്, INTUC മണ്ഡലം പ്രസിഡന്റ് ബാബു പാണേക്കുടി, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് നിബിൻ ദേവരാജ്, ദളിത് കോൺഗ്രസ് നേതാവ് സുകു കെ.പി, വാർഡ് പ്രസിഡന്റ് ജോർജ് പെരുംകാലായിൽ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
