
കോൺഗ്രസ് നേതാക്കൾ മേയർ നിജി ജസ്റ്റിനെ സന്ദർശിച്ചു
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ സി അഭിലാഷ്, മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം യു മുത്തു, മുൻ ഡിസിസി ജനറൽ സെക്രട്ടറി അനിൽ നാരായണൻ, നടത്തറ മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് കുളങ്ങര എന്നിവരാണ് കോർപ്പറേഷനിൽ മേയറെ സൗഹൃദ സന്ദർശനം നടത്തിയത് മുൻ ഭരണസമിതി . അമൃതം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പീച്ചി ഡാമിൽ നിന്നും തൃശൂർ കോർപ്പറേഷനിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന് പുതിയ പൈപ്പ് സ്ഥാപിക്കുകയുണ്ടായി.
പൈപ്പ് ലൈൻ റോഡ് പുനർ നിർമ്മിക്കാം എന്ന ഉറപ്പുനൽകിയിട്ടാണ് പൈപ്പിടൽ പണി മുൻ കോർപ്പറേഷൻ ഭരണസമിതി നടപ്പിലാക്കിയത്. എന്നാൽ നാളിതുവരെയായി പൈപ്പ് ലൈൻ റോഡിന്റെ പണികൾ ചെയ്തിട്ടില്ല.
ഈ പ്രദേശത്തെ ജനങ്ങൾ വളരെയധികം യാത്രാദുരിതം നേരിടുകയാണ്.
ഏകദേശം 20 കിലോമീറ്റർ ഓളം വരുന്ന ഈ റോഡിന്റെ ഏറ്റവും പ്രധാനപ്പെട്ട 10 കിലോമീറ്ററോളം പാണഞ്ചേരി ഗ്രാമപഞ്ചായത്തിലാണ് എന്നും തൃശൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്നതിന്റെ ഭാഗമായി പൊളിച്ച ഈ പൈപ്പ് ലൈൻ റോഡുകൾ മുഴുവനും സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത മേയർ നിജി ജസ്റ്റിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും
തുടർ നടപടികൾ വേഗത്തിൽ കൈക്കൊള്ളാമെന്നും മേയേർ നേതാക്കൾക്ക് ഉറപ്പു നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
