പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപത്ത് നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Share this News

പന്നിയങ്കര ടോൾപ്ലാസയ്ക്ക് സമീപത്ത് 4 വാഹനങ്ങൾ തമ്മിൽ കൂട്ടിയിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം മിനി ലോറി നിയന്ത്രണം വിട്ട് പാതയോരത്തെ കച്ചവട സ്ഥാപനങ്ങളിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്. ടെമ്പോ, ഇന്നോവ കാർ,ട്രാക്ടർ,വഴിയോര കച്ചവടം നടത്തുന്ന ഓട്ടോറിക്ഷ എന്നീ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ടുവന്ന മിനി ലോറി വഴിയോര കച്ചവടക്കാരന്റെ അടുത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലും ലോറി ഇടിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ നാല് പേരെ ഉടൻതന്നെ ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നോവയിലെ യാത്രക്കാരായിരുന്ന മുടപ്പല്ലൂർ സ്വദേശികളായ ഓമന, ചന്ദ്ര എന്നിവർക്കും പരിക്കേറ്റു.വഴിയോര കച്ചവടക്കാരൻ ആയിരുന്ന ഇളവംപാടം സ്വദേശി രമേശ് , കാൽനടയാത്രക്കാരനായ ഒറീസ സ്വദേശി ഭരത് എന്നിവർക്കും പരിക്കേറ്റു
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!