Share this News

തൃശ്ശൂരിൽ നിന്ന് പാലക്കാട് ദിശയിലേക്ക് പോകുന്ന ദേശീയപാതയിൽ വഴുക്കുംപാറ പാലത്തിന്മേൽ ഒരേ പാതയിൽ സഞ്ചരിച്ച വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാലിന് സാരമായ പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്.
വഴുക്കുംപാറ മേൽപ്പാലത്തിൽ ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് ഈ ഭാഗത്ത് എത്തുമ്പോൾ വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെടുന്നതായും വ്യാപക പരാതിയുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News