
മുൻ കൃഷിമന്ത്രിയും കെപിസിസിയുടെ ഉപാധ്യക്ഷനും ഒല്ലൂർ എംഎൽഎയും ആയിരുന്ന പി പി ജോർജ് മാസ്റ്ററുടെ പതിനെട്ടാം ചരമദിനത്തിൽ മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ വച്ച് അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി മണ്ണുത്തി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം യു മുത്തു അധ്യക്ഷതവഹിച്ചു
ഒല്ലക്കര ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, ഡിസിസി എക്സിക്യൂട്ടീവ് അംഗമായ കെ. സി. അഭിലാഷ് ഉദ്ഘാടനം ചെയ്തു.
1991-1995 സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ആയിരുന്ന പി പി ജോർജ് മാസ്റ്ററാണ് ചിങ്ങം ഒന്ന് കർഷക ദിനമായി ആചരിക്കാനുള്ള തീരുമാനം എടുത്തത്, കാർഷിക മേഖലയിൽ വ്യത്യസ്തമായ ഒരുപാട് മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ പി പി ജോർജ് മാസ്റ്ററിന് കഴിഞ്ഞു എന്ന് കെ സി അഭിലാഷ് പറഞ്ഞു.
കൗൺസിലർ നീതു സുമേഷ്, എം ജി രാജൻ,സഫിയ ജമാൽ, ജോബി മണ്ണുത്തി, ബേബി പാലോലിക്കൽ,കാസിം,ജിജോ എന്നിവർ നേതൃതം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
