
ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരു ധർമ്മ പ്രചരണ സഭയുടെ പാണഞ്ചേരി പഞ്ചായത്തിൽ മുടിക്കോട് യൂണിറ്റ് രൂപീകൃത യോഗം നടത്തി. യൂണിറ്റ് രൂപീകരണ യോഗത്തിന്റെ അപേക്ഷ ഫോറം യൂണിറ്റ് പ്രസിഡൻ്റ് സൂര്യൻ ജില്ലാ പ്രസിഡൻറ് സന്തോഷിന് കൈമാറി. യോഗത്തിൽ ജില്ലാ ജോയിൻ്റ് സെക്രട്ടറി ബാബു പള്ളിയാമക്കൽ ജില്ലാ രക്ഷാധികാരി കെ യു വേണുഗോപാലൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ധർമ്മസംഘം രൂപീകരണ സുദിനമായ ജനുവരി 9 വെള്ളിയാഴ്ച വൈകിട്ട് കൂർക്കഞ്ചേരി ശ്രീ മഹേശ്വര ക്ഷേത്ര സന്നിധിയിൽ നടക്കുന്ന സന്യാസി സംഗമത്തിലും പ്രാർത്ഥന യോഗത്തിലും 50പേരെപങ്കെടുപ്പിക്കുന്നതിനുംയോഗംതീരുമാനിച്ചു. യോഗത്തിൽ കുടുംബ അംഗങ്ങൾക്കുള്ള ചാരിറ്റി ഫണ്ട് സ്വരൂപിക്കുന്നതിനും നിശ്ചയിച്ചു. യോഗത്തിൽ മാതൃസമിതി കോഡിനേറ്റർ ശോഭന നന്ദി പ്രകാശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
