
പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വികസനം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസം, ധനകാര്യം എന്നീ വിഭാഗങ്ങളിലേയ്ക്കുള്ള സ്ഥിരം സമിതി (സ്റ്റാൻഡിങ് കമ്മിറ്റി) അംഗങ്ങളെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് വരണാധികാരി കെ.ജി പ്രജി നേതൃത്വം നൽകി.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി അനൂപ് കീരംകുന്നത്ത്, സന്ധ്യ ഷാജി, ജോസ് ഹ്യൂബർട്ട്, കെ.കെ സുബ്രഹ്മണ്യൻ, കെ.വി അനിത, ജോളി ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി അജു തോമസ്, ജോജോ ജോർജ്, വിനോദ് തേനംപറമ്പിൽ, ജിജി എം മാധവൻ, സന്ധ്യാ മനോജ്, എ.ജെ ഡീനമോൾ എന്നിവരെ തിരഞ്ഞെടുത്തു.
ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി സോഫി ജിജി, സീന വർഗീസ്, സാവത്രി സദാനന്ദൻ, സ്വപ്‌ന രാധാകൃഷ്ണൻ, ആര്യ ശരത്ത് എന്നിവരെ തിരഞ്ഞെടുത്തു.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായി കൃഷ്‌ണേന്ദു പ്രശാന്ത്, ശിവപ്രശോഭ്, പി.ആർ സനിൽ, ഫ്രാൻസിന ഷാജു, സി.കെ കൃപ എന്നിവരെ തിരഞ്ഞെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചനാണ് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ.
ജനുവരി 9ന് സ്റ്റാൻഡിങ് കമ്മിറ്റിയിലെ മറ്റ് ചെയർമാൻമാർക്കുള്ള തിരിഞ്ഞെടുപ്പ് നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
