പുതുക്കോട് ഗൾഫ് പ്രവാസി കൂട്ടായ്മയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബസംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും ഫെബ്രുവരി 10 ന്

Share this News

പുതുക്കോട് ഗൾഫ് പ്രവാസി കൂട്ടായ്മയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബസംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും ഫെബ്രുവരി 10 ന്

ഗൾഫ് പ്രവാസി കൂട്ടായ്മ പുതുക്കോട്ടും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതുക്കോട്ട് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന കുടുംബസംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും ഫെബ്രുവരി 10 ചൊവ്വാഴ്ച നടക്കും.
പ്രദേശത്തെ നൂറോളം വരുന്ന കിടപ്പുരോഗികൾക്കുള്ള ഭക്ഷ്യക്കിറ്റുകളുടെ വിതരണമാണ് അന്നേദിവസം പ്രധാനമായും നടക്കുക. പുതുക്കോട്ട് എം.സി. പാലസിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!