Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മത്സ്യ കർഷകർക്കായി സൗജന്യ കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മീനു ടീച്ചർ നിർവഹിച്ചു.
കേരള സർക്കാർ ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി 2025 – 26 പദ്ധതിയുടെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 161 മത്സ്യ കർഷകർക്കായി 75720 കാർപ്പ് ( കട്‌ല ,രോഹു , കോമൺ കാർപ്പ് ) മത്സ്യ കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനു ടീച്ചർ നിർവഹിച്ചു.
പാണഞ്ചേരി പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപാടിയിൽ വൈസ്. പ്രസിഡൻ്റ് കെ.പി.ചക്കോച്ചൻ , വാർഡ് മെമ്പർ അജു തോമസ് , ഫിഷറീസ് കോ – ഓഡിനേറ്റർ സിന്ധു കെ.സി ഫിഷറീസ് പ്രമോട്ടർ പ്രദീപ് , കർഷകർ തുടങ്ങിയവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News