Share this News

താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിന്റെ സിൽവർ ജൂബിലി ആഘോഷം ഇന്ന് വൈകീട്ട് 4.30ന് ആരംഭിക്കും.
സീറോ മലബാർ സഭയിലെ മെൽബൺ രൂപതയുടെ മുൻ മെത്രാൻ മാർ ബോസ്‌കോ പുത്തൂർ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. സെന്റ് തോമസ് പ്രൊവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ബ്ലെസ്സി പീറ്റർ എസ്എബി അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ബിജു കുട്ടൻ പങ്കെടുത്ത് ആശംസകൾ അറിയിക്കും.
ചിറക്കാക്കോട് സെന്റ് മേരീസ് ചർച്ച് വികാരി ഫാ വർഗ്ഗീസ് ഊക്കൻ അവാർഡുകൾ വിതരണം ചെയ്യും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് മുഖ്യാതിഥിയായിരിക്കും. സ്‌കൂൾ മാനേജർ സിസ്റ്റർ തിയോഫിൻ, പ്രിൻസിപ്പൽ സിസ്റ്റർ ടിൻസി ജൂസ, പിടിഎ പ്രസിഡന്റ് കെ.പി എൽദോസ്, അധ്യാപകർ, പിടിഎ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

Share this News