
ആലത്തൂരിൽ കോളജ് ബസും ലോറിയും കൂട്ടിയിടിച്ച് 5 പേർക്കു പരുക്ക്
കോളജ് ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവർക്കും നാലുവിദ്യാർഥികൾക്കും പരുക്കേറ്റു. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥികളായ പാടൂർ തോണിക്കടവിൽ ഫാത്തിമ സുഹ്റ (18), ഹഫ്സ (18), മണപ്പാടം വെട്ടു കാട്ടിൽ മെഹനാസ് (18), ചേലക്കര ചേലക്കോട്ടിൽ ഹഫീഫ (18), ബസ് ഡ്രൈവർ ചേലക്കര ചേലക്കോട്ടിൽ ക്രിസ്‌റ്റ (43) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ആലത്തൂർ താലൂക്കാശുപ്രതി യിലെത്തിച്ചു പ്രാഥമിക ചികിത്സ നൽകി
കാവശ്ശേരി വക്കീൽപടിയിൽ ഇന്നലെ വൈകിട്ടു 3നാണ് അപകടം. പരുക്കു സാരമുള്ളതല്ല. കോയമ്പത്തൂരിലെ സ്വകാര്യ കോളജിൻ്റെ ബസ് പഴയന്നൂർ, ചേലക്കര ഭാഗത്തേക്കുള്ള വിദ്യാർഥികളുമായി പോകുന്നതിനിടെ എതിരെ വന്ന ലോറിക്കു വഴിമാറിക്കൊടുക്കു മ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു നിന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
