നെല്ലിയാമ്പതിയിൽ ടൂറിസം ഫെസ്‌റ്റ് ഫെബ്രുവരി 5 മുതൽ

Share this News

നെല്ലിയാമ്പതിയിൽ ടൂറിസം ഫെസ്‌റ്റ് ഫെബ്രുവരി 5 മുതൽ

നെല്ലിയാമ്പതിയിലെ
കാർഷിക വൈവിധ്യവും ഇക്കോ ടൂറിസം സാധ്യതകളും പുറംലോ കത്തെ പരിചയപ്പെടുത്താൻ ഫെബ്രുവരി 5 മുതൽ 9 വരെ ‘നാച്ചുറ 26’ അഗ്രി ഹോർട്ടി ടൂറിസം ഫെസ്റ്റ് നടത്തും. സർക്കാർ ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിന്റെ നേതൃത്വത്തിൽ ജനപ്ര തിനിധികളും പ്രാദേശിക കൂട്ടായ്മകളും ചേർന്നാണു കാർഷിക പ്രദർശനവും വിപണന മേളയും ഉൾപ്പെടുന്ന പരിപാടികൾ നടത്തുക.
സർക്കാർ ഫാമിൽ നൂതന സാങ്കേതികവിദ്യകളായ പോളിഹൗസ് ഫാമിങ്, ഓപ്പൺ പ്രിസിഷൻ ഫാമിങ്, വിയറ്റ്നാം മോഡൽ കുരുമുളകു കൃഷി, ഹൈ ഡെൻസി റ്റി പ്ലാന്റ്റിങ് എന്നിവ പരിചയപ്പെടുത്തും. സ്ട്രോബെറി, പാഷൻഫ്രൂട്ട്, ഓറഞ്ച് തോട്ടങ്ങൾക്കൊപ്പം ശീതകാല പച്ചക്കറി പ്ലോട്ടുകൾ കാണാനും ഗ്രാഫ്റ്റിങ്, ബഡ്‌ഡിങ് തുടങ്ങിയ കൃഷിരീതികൾ നേരിട്ടു മനസ്സിലാക്കാനും സൗകര്യമുണ്ടാകും.
സെമിനാറുകൾ, ശിൽപശാലകൾ, വിദ്യാർഥികൾക്കും കർഷ കർക്കു ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കായി ചിത്രരചന, ഉപന്യാസ മത്സരങ്ങൾ എന്നിവ നടത്തും. വോളിബോൾ, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും ദിവസവും വൈകിട്ടു കലാപരിപാടികളും ഉണ്ടാകും. കേന്ദ്ര, സം സ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, കാർഷിക, ടൂറിസം രംഗത്തെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. കെ.ബാബു എം എൽഎ ചെയർമാനായും ഫാം സൂപ്രണ്ട് പി.സാജിദലി കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!