മാള മെറ്റ്സ് കോളേജിൽ എൻഎസ്എസ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു

Share this News

മാള മെറ്റ്സ് കോളേജിൽ എൻഎസ്എസ് സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു

മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് നാഷണൽ സർവീസ് സ്കീം സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സംഘടിപ്പിച്ചു. 2021–23, 2022–24 വർഷങ്ങളിലെ എൻഎസ്എസ് വോളണ്ടിയർമാരുടെ സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്തത്. സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി. കെ. രാമകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. സ്വാഗതം പറഞ്ഞു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ. കെ. എൻ. രമേഷ്, മുൻ വോളണ്ടിയർ സെക്രട്ടറി ഷഫീൽ ലാൽ ഒ. പി. എന്നിവർ സംസാരിച്ചു. 2024–25 വർഷത്തെ ആക്ടിവിറ്റി റിപ്പോർട്ട് അൽഫിയ സി. എ. അവതരിപ്പിച്ചു. വോളണ്ടിയർ സെക്രട്ടറിമാരായ അഭിജിത്ത് എം. എ., റഫോൾസ് മരിയ പോൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദേശീയ ഗാനാലപനത്തോടെ ചടങ്ങുകൾ സമാപിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ,
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
മാള, തൃശൂർ 680 732.
മൊബൈൽ: 9188400951, 9446278191

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!