പീച്ചിയിൽ പുലി സാന്നിധ്യം; ക്യാമറ ട്രാക്കിങ് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് പരാതി നൽകി

Share this News

പീച്ചിയിൽ പുലി സാന്നിധ്യം; ക്യാമറ ട്രാക്കിങ് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് പരാതി നൽകി

പീച്ചി മേഖലയിൽ ജനവാസ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം വർധിച്ചുവരുന്നതായി നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ക്യാമറ ട്രാക്കിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് DYFI പീച്ചി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒല്ലൂർ എംഎൽഎ കെ. രാജന്റെ ഓഫീസിലേക്ക് ഇമെയിൽ അയച്ചു.
ഒരു മാസത്തിനുള്ളിൽ അഞ്ചുതവണ പുലിയുടെ സാന്നിധ്യം കണ്ടതായി നാട്ടുകാർ അറിയിച്ചു. പീച്ചി അമ്പലക്കുന്ന്, ജണ്ടമുക്ക്, KERI ക്വാട്ടേഴ്‌സ് മേഖലകളിലായാണ് ഈ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് തവണ അലർച്ചയോടുകൂടി പുലിയെ നേരിട്ട് കണ്ടതായും, രണ്ട് തവണ പുലിയുടെ അലർച്ച മാത്രം കേട്ടതായും നാട്ടുകാർ പറയുന്നു.
സംഭവം ഗൗരവമായാണ് കാണുന്നതെന്നും, കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു.
മാന്ദാമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും പീച്ചി വൈൽഡ് ലൈഫ് റേഞ്ച് ഓഫീസർക്കും ക്യാമറ ട്രാക്കിങ് അടിയന്തിരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് DYFI പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇമെയിൽ അയച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അടിയന്തിര നടപടി വേണമെന്ന് DYFI പീച്ചി യൂണിറ്റ് ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!