ചേരുംകുഴി അങ്കണവാടിയിൽ പുതുവത്സരാഘോഷം നടത്തി

Share this News

ചേരുംകുഴി അങ്കണവാടിയിൽ പുതുവത്സരാഘോഷം നടത്തി

2026 പുതുവർഷത്തിന്റെ ഭാഗമായി ചേരുംകുഴി അങ്കണവാടിയിൽ കേക്ക് മുറിച്ച് മധുരം പങ്കു വച്ചു ആഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. പഞ്ചായത്ത്‌ അംഗം സാബു വലിയപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ സി അഭിലാഷ് ചടങ്ങുകൾ കേക്ക് മുറിച്ച് ഉത്ഘാടനം നിർവഹിച്ചു.
കുഞ്ഞുങ്ങളാകുന്ന പുഷ്പങ്ങള്‍ സൗരഭ്യം പരത്തുന്ന ആരാമങ്ങളാണ് അംഗന്‍ വാടികള്‍ എന്നും അംഗൻവാടികളുടെ ആവശ്യങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടാവുമെന്നും ഉത്ഘാടനപ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു
അംഗൻവാടി ടീച്ചർ ജെസ്സി ജെയിംസ് പുതുവർഷ സന്ദേശം നൽകി. വലക്കാവ് പഞ്ചായത്ത്‌ അംഗം പി കെ വിജേഷ്, അച്ഛൻകുന്ന് പഞ്ചായത്ത്‌ അംഗം സൗമ്യ ബിജു, കമ്മിറ്റി അംഗങ്ങളായ വി വി ദേവസി, പി സി ജെയ്സൺ,മിനി വിനോദ് എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!