

നെന്മാറ വിത്തിനശ്ശേരിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. കഴിഞ്ഞ കുറച്ചു നാളുകളായി പാലക്കാടിന്റെ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് നെന്മാറ, മണ്ണാർക്കാട് ഭാഗങ്ങളിൽ പുലിശല്യം രൂക്ഷമായിരുന്നു.
വിത്തിനശ്ശേരിയിലെ ഒരു വീട്ടിൽ പുലി കയറുകയും അവിടെയുണ്ടായിരുന്ന വളർത്തുനായയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. ഈ സംഭവത്തിന് പിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയോടെയാണ് പുലി കൂട്ടിലായത്.
പിടിയിലായ പുലിയെ പോത്തുണ്ടിയിലുള്ള ആർ.ആർ.ടി (RRT) ഓഫീസിലേക്ക് മാറ്റിയിട്ടുണ്ട്. വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ വൈദ്യപരിശോധന നടത്തിയ ശേഷം, ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ കാട്ടിലേക്ക് തുറന്നുവിടുന്നതുൾപ്പെടെയുള്ള തുടർനടപടികൾ വനംവകുപ്പ് സ്വീകരിക്കും. ഏറെ നാളായി ഭീഷണി ഉയർത്തിയിരുന്ന പുലി പിടിയിലായതോടെ വലിയൊരാശ്വാസത്തിലാണ് പ്രദേശവാസികൾ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
