Share this News

64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം ഉറപ്പിച്ച് കണ്ണൂർ. മുൻ ചാമ്പ്യൻമാരായ തൃശൂരിനാണ് രണ്ടാം സ്ഥാനം. 1028 പോയിൻ്റോടെയാണ് കണ്ണൂർ കിരീടമുറപ്പിച്ചിരിക്കുന്നത്. ഏറ്റവും അവസാനമായി പുറത്തുവന്ന വഞ്ചിപ്പാട്ടിന്റെ ഫലവും അപ്പീലുകളുടെ ഫലവും പുറത്തുവന്നതോടെയാണ് കണ്ണൂർ ജേതാക്കളായിരിക്കുന്നത്.1023 പോയിന്റോടെയാണ് തൃശൂർ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പിൽ തൃശൂർ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടർച്ചയായി 13-ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News