വഴിയോരങ്ങളിലെങ്ങുംകരിമ്പിൻ ജ്യൂസ്; പോഷക മൂല്യം സുലഭം

Share this News

ശൈത്യകാലം ആരംഭിച്ചതോടെ വഴിയോരങ്ങളിലും, ഉത്സവ പറമ്പുകളിലും കരിമ്പും , കരിമ്പിൻ ജ്യൂസും സുലഭമായി. ശൈത്യകാലത്താണ് കരിമ്പിന്റെ വിളവെടുപ്പ്.

അതുകൊണ്ട് ഇപ്പോള്‍ കരിമ്പ് സുലഭവും വിലക്കുറവുമാണ്. ജനറേറ്റർ ഘടിപ്പിച്ച മെഷീനില്‍ പച്ചക്കരിമ്പും ,അതിനുള്ളില്‍ ഇഞ്ചിയും നാരങ്ങയും വച്ച്‌ ചതച്ചരച്ച്‌ അതിന്റെ ചാറ് കുപ്പി ഗ്ലാസില്‍ പാനീയമായി ഒഴുകിയിറങ്ങുമ്പോള്‍ കരിമ്പിൻ ജ്യൂസ് റെഡി. മംഗലം – ഗോവിന്ദപുരം സംസ്ഥാന പാതയിൽ നെന്മാറ ഭാഗത്തു  റോഡരുകിൽ അറോളം കരിമ്പു ജൂസ് കടകളുണ്ട്.

ഗ്ലാസ് ഒന്നിന് 15 രൂപ. മുതലാണ് വില ചില സ്ഥലങ്ങളിൽ 20.25എന്നിങ്ങനെയാണ് നെമ്മാറ യിലുള്ള ഒരാൾ ജിലയിൽ 20 കരിബിൻ ജൂസ് കടയുണ്ട് ഇതെല്ലാം റോഡ് സൈഡിൽ ടാർപ്പ വലിച്ച് കെട്ടിയാണ് വിൽപ്പന പാലക്കാട്,തമിഴ്നാട്,കർണാടക എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും കരിമ്പ് എത്തുന്നത്. ഉത്സവ സീസണായതോടെ ഉത്സവ പറമ്പ്കളിലും നിറയെ കരിമ്പാണ്. ഒരു കമ്പ് കരിമ്പിന് 50 രൂപ മുതല്‍ 80 രൂപ വരെയാണ് വില.ശുദ്ധമായ കരിമ്പ് നീരിന് ഔഷധഗുണവും ഏറെയുണ്ട്. കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് ശൈത്യകാലത്ത് ജലാംശം നിലനിറുത്താനുള്ള ഒരു മികച്ച മാർഗമാണ്, പ്രത്യേകിച്ചും തണുത്ത കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്നത് കുറയുന്ന അവസ്ഥയില്‍.

കരള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും മഞ്ഞപ്പിത്ത ശമനത്തിനുമൊക്കെ കരിമ്പിൻ ജ്യൂസ് ഏറെ നല്ലതാണ്.കരളിന്റെ പ്രർത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാർത്ഥത്തിന്റെ ഉല്പാദനം തടയാനും കരിമ്പിൻ ജ്യൂസ് സഹായിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!