Share this News

ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ആഘോഷിച്ചു
ചെമ്പൂത്ര മകരചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല മഹോത്സവം ആഘോഷിച്ചു രാവിലെ ഏഴുമണിക്ക് ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതിയെ
തന്ത്രി മുണ്ടാരപ്പിള്ളി മനക്കൽ മുരളീകൃഷ്ണൻ നമ്പൂതിരി പഞ്ചഗവ്യ നവകാഭിഷേകം നടത്തി ചൈതന്യ പൂർണ്ണയാക്കിയതോടെ പൊങ്കാലയ്ക്ക് തുടക്കമായി. ഇതോടൊപ്പം തന്ത്രിവര്യൻ അഗ്നി ബലിക്കൽ പുരയിലേക്ക് നൽകി. അഗ്നിയെടുത്ത്
ക്ഷേത്ര ശ്രീകോവിലിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ പണ്ടാരഅടുപ്പിലേക്കും മറ്റു ഭക്തജനങ്ങളുടെ അടുപ്പുകളിലേക്കും പകർന്നു. ജനുവരി 20നാണ് മകരചൊവ്വ മഹോത്സവം ജനുവരി 21 ബുധനാഴ്‌ച രാവിലെ നടത്തുന്ന ആറാട്ടോടുകൂടി ഈ വർഷത്തെ മകരചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങും
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News