
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് സി.ഇ.ഒ. അഡ്വ. ഡോ. ജോർജ് കൊലഞ്ചേരിക്ക് ആദരം
കേരള ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തതിന്റെ ഭാഗമായി മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സി.ഇ.ഒ. അഡ്വ. (ഡോ.) ജോർജ് കൊലഞ്ചേരിയെ ആദരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച
യോഗത്തിൽ ഡോ. ഷാജു ആന്റണി അയിനിക്കൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഭരണരംഗത്തും സാമൂഹിക മേഖലയിലും ശ്രദ്ധേയമായ സേവനം നടത്തുന്ന അഡ്വ. ഡോ. ജോർജ് കൊലഞ്ചേരിയുടെ നിയമരംഗത്തേക്കുള്ള പ്രവേശനം സ്ഥാപനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനകരമാണെന്ന് അധ്യക്ഷത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ വികസനത്തിനായി നൽകിയ ദൂരദർശിത്വപരമായ നേതൃത്വം ചടങ്ങിൽ പ്രത്യേകം അനുസ്മരിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അമ്പികാദേവിയമ്മ ടി, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് & റിസർച്ച് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഷാജി ജോർജ്, അധ്യാപക-അനധ്യാപക ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. ആറ്റൂർ സുരേന്ദ്രൻ,
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
മാള, തൃശ്ശൂർ 680 732
മൊബൈൽ: 9446278191, 9188400951.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

