
പുതുക്കാട് സ്നേഹപുരത്ത് വാട്ട് നെക്സ്റ്റ് പ്രവർത്തനം ആരംഭിച്ചു
പുതുക്കാട് സ്നേഹപുരത്ത് പരസ്യ മേഖലയും, ഓൺലൈൻ ഓഫ്‌ലൈൻ മേഖലകളെയും കോർത്തിണക്കി വാട്ട് നെക്സ്റ്റ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ്, എസ്.എൻ.ഡി.പി. പുതുക്കാട് യൂണിയൻ ഡയറക്ട് ബോർഡ് അംഗവുമായ കെ.എം. ബാബുരാജ് ചടങ്ങിന് ഭദ്രദീപം തെളിയിച്ചു. പുതുക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് രതി ബാബു സംരംഭം ഉദ്ഘാടനം ചെയ്തു. സ്നേഹപുരം സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാദർ ആന്റണി മേനാച്ചേരി ആശീർവാദകർമ്മം നിർവഹിച്ചു. ക്ലബ് എഫ്.എം. ആർ.ജെ. വിനീത് ചടങ്ങിന് വിശിഷ്ടാതിഥിയായി. പുതുക്കാട് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് മെമ്പറുമായ ശ്രീജ രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പുതുക്കാട് പഞ്ചായത്ത് ജനപ്രതിനിധികളായ ബേബി കീടായിൽ, ജോയ് മഞ്ഞളി, എൻ.വൈ.സി. തൃശ്ശൂർ ജില്ല പ്രസിഡന്റ് സഞ്ജു കാട്ടുങ്ങൽ, യൂത്ത് മൂവ്മെന്റ് എസ്.എൻ.ഡി.പി. യോഗം പുതുക്കാട് യൂണിയൻ പ്രസിഡന്റ് ശരത് വിഷ്ണു പെരുമറത്ത് എന്നിവർ ആശംസകൾ നേർന്നു. സ്ഥാപക ഉടമ നിഗിൽ വൈക്കത്താടൻ ചടങ്ങിന് നേതൃത്വം വഹിച്ച അംഗങ്ങൾക്ക് പൊന്നാടയണിഞ്ഞു ശേഷം നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

