തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണം സർക്കാരിനെ വെട്ടിച്ചത് ലക്ഷങ്ങൾ സമഗ്ര അന്വേഷണം വേണം കെ യു ജെ

Share this News

രാജ്യത്തിൻ്റെ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പ് സുതാര്യമായി നടപ്പിലാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന വീഡിയോ ചിത്രീകരണത്തിൻ്റെ മറവിൽ നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൊൽപ്പുള്ളി സ്വദേശിയും കൂട്ടാളികളുമാണ് സർക്കാരിൻ്റെ ലക്ഷങ്ങൾ വെട്ടിച്ചത്. കഴിഞ്ഞ 2024 ലെ ലോകസഭ തിരഞ്ഞെടുപ്പ്, പിന്നിട് നടന്ന ഉപതിരഞ്ഞെടുപ്പിലുമായി പാലക്കാട് ജില്ലയിൽ അതിർത്തി ചെക്ക്പോസ്റ്റുകളിലും മറ്റു വാഹനപരിശോധയും നടത്തുന്നതുമായി ബന്ധപ്പെട്ട വീഡിയോ ചിത്രീകരണത്തിൻ്റെ പേരിലാണ് ചിറ്റൂർ പൊൽപ്പുള്ളി സ്വദേശി ഒരു മാധ്യമ സ്ഥാപനത്തിനെ മറയാക്കി സർക്കാരിന്റെ ലക്ഷങ്ങൾ തട്ടിയത് .വീഡിയോഗ്രാഫിയിൽ പ്രാഗത്ഭ്യം ഉള്ളവരെ ഉപയോഗിച്ച് ഗുണനിലവാരമുള്ള വീഡിയോ ചിത്രീകരിക്കുന്നതിനാണ് പാലക്കാട് കളക്ടർ ഓഫീസിൽ നിന്നും വലിയ തുകയ്ക്ക് ക്വാട്ടേഷൻ നൽകിയത്. എന്നാൽ ആലത്തൂർ, പാലക്കാട് ലോകസഭ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പിൽ വീഡിയോ ചിത്രീകരണം നടത്തിയത് .ഫോട്ടോ- വീഡിയോ ഗ്രാഫി മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത നിർമ്മാണ മേഖലയിൽ ജോലി
ചെയ്യുന്നവർ, പത്ര ഏജൻ്റുമാർ, കൂടാതെ കോളേജ് വിദ്യാർഥികളെയും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത് . ഗുണനിലവാരമുള്ള ക്യാമറയിൽ പകർത്തേണ്ട വീഡിയോകൾ സംഘങ്ങൾ  മൊബൈലിൽ ചിത്രികരിച്ച് തുക തട്ടിയെടുക്കുകയായിരുന്നു. ചിത്രീകരണം നടത്തിയ സിഡികൾ കൈമാറണമെന്നും ഇത് ഉദ്യോസ്ഥർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് വ്യാവസ്ഥ. എന്നാൽ തിരഞ്ഞെടുപ്പ് തിരക്കിൽ പരിശോധന നടക്കില്ലെന്ന് തിരിച്ചറിഞ്ഞ് അധികവും
പ്ലെയിൻ സി ഡി കൾ തിരികെ നൽകി തട്ടിപ്പ് നടത്തിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. ഇയാൾ നൽകിയ മുഴുവൻ സിഡികളും
പരിശോധനയ്ക്ക് വിധേയമാക്കണം. ഒപ്പം തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരിച്ചവരുടെ വിവരങ്ങൾ വെച്ച് വീഡിയോഗ്രാഫിയുമായി ബന്ധമുള്ളവരാണോ എന്നും പരിശോധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കളക്ടർ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, മുഖ്യമന്ത്രിയുടെ പരാതി സെല്ലിലും
പരാതി നൽകും. വരുന്ന തിരഞ്ഞെടുപ്പിലെങ്കിലും തടിപ്പ് സംഘത്തെ ഒഴിവാക്കി അംഗീകാരമുള്ളവരെ ഉപയോഗിച്ച് ചിത്രികരണം നടത്താൻ തയാറാകണം. 8 മണിക്കൂറിന് ഒരു യൂണിറ്റിന് 1,920 രൂപയ്ക്കാണ് ക്വാട്ടേഷൻ. ഒരു ദിവസം ( 24 മണിക്കൂർ) ശരാശരി 5760 രൂപ വരും.30-40 ദിവസം നീണ്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കാലയളവിൽ ഒരു യൂണിറ്റിന്  ഏകദേശം 2 ലക്ഷം രൂപയാണ് ഇടാക്കിയിരിക്കുന്നത്. ഇത്തരത്തിൽ 350 ഓളം യുണിറ്റാണ് ലോകസഭ തിരഞ്ഞെടുപ്പിന് മാത്രം ആവശ്യമായി വന്നത്. ഒരു കോടിയിലധികം രൂപയാണ് ഇതിനായി സർക്കാരിൽ  നിന്നും വാങ്ങിയെടുത്തതും. ഇതിൽ നിന്നും വളരെ ചെറിയ തുകയാണ് (600 – 900 ) ചിത്രീകരണത്തിന് എത്തുന്ന നിർമ്മാണ തൊഴിലാളികൾക്ക് നൽകിയത്.

കേരള യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

കുറെ പേർക്ക് തുക നൽകാതെ പറ്റിച്ചിട്ടുമുണ്ട്. പാലക്കാട് കളക്ട്രേറ്റിലെ തിരഞ്ഞെടുപ്പ് ചുമതലയിൽ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചാണ് ഈ സംഘം ക്വാട്ടേഷൻ നേടിയെടുക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥരിൽ സ്വാധീനം ചെലുത്തുന്നതിനായി മാധ്യമ സ്ഥാപനത്തിൻ്റെ പേരും ദുരുപയോഗം ചെയ്തി
ട്ടുണ്ട്. 10-11-2024 ന് തിരഞ്ഞെടുപ്പ് ജോലിക്കിടെ തത്തമംഗലം രായപ്പൻ സ്ട്രീറ്റിൽ അഫ്സൽ ( 23 ) എന്ന യുവാവ് ചിറ്റൂർ അഞ്ചാം മൈലിൽ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണപ്പെട്ട ഇയാൾ നല്ലേപ്പിള്ളി സ്വകാര്യ ഫാമിലെ ജീവനക്കാരനാണ് . ദിവസം 900 രൂപ വേതനം നൽകാമെന്ന് അറിയിച്ചപ്പോൾ ലീവെടുത്താണ് വീഡിയോ ചിത്രീകരണത്തിന് എത്തിയത്. വീഡിയോ ഗ്രാഫിയുമായി ഇയാൾക്കും യാതൊരു ബന്ധവുമില്ല. അന്നത്തെ പത്രത്തിൽ വാർത്തകൾ വന്നതാണ്. പൊൽപ്പുള്ളി സ്വദേശിയുടെ കീഴിൽ ചിത്രീകരണം നടത്തി നൽകിയ സിഡി, വിഡിയോ ചിത്രീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട ആളുകളുടെ തിരിച്ചറിയൽ രേഖകൾ കേന്ദ്രികരിച്ചും പരിശോധന നടത്തണം. സർക്കാരിൻ്റെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ ചിറ്റൂർ പൊൽപ്പുള്ളി സ്വദേശിയിൽ നിന്നും സർക്കാരിനെ വെട്ടിച്ച തുക തിരിച്ച് പിടിച്ച് ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ യു ജെ ജില്ലാകമ്മറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകും. ജില്ലാ പ്രസിഡൻ്റ് എം കെ ഹരിദാസ് അധ്യക്ഷനായി. സംസ്ഥാന കോർഡിനേറ്റർ ബെന്നി വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  കണക്കമ്പാറ ബാബു , ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് അബ്ദുൾ റഹ്മാൻ മണ്ണാർക്കാട് , ജില്ലാ ഭാരവാഹികകളായ രാഹുൽ വാണിയംപാറ, പ്രമോദ് അച്ചോത്ത് , മുകുന്ദൻ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!