തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Share this News

തൃശൂർ മാള മെറ്റ്സ് കോളേജിലെ എൻ എസ് എസ് ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


തൃശൂർ മാളയിലെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് നാഷണൽ സർവീസ് സ്കീം (എൻ എസ് എസ്) യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ ഐ.എം.എ. ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ്. സെല്ലിന്റെ രക്തദാന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ മികച്ച പങ്കാളിത്തം രേഖപ്പെടുത്തി.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ ഷിൻസി പി.ജി. എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ തൃശൂർ ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. എൻ.ജി. രാധാകൃഷ്ണൻ, സ്റ്റാഫ് നഴ്സ് മീരാഭായ് എന്നിവർ സേവനമനുഷ്ഠിച്ചു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ എൻ.എസ്.എസ്. വളണ്ടിയർ സെക്രട്ടറിമാരായ നജാ നസീർ കെ.എൻ., അഞ്ജന കെ.എസ്. എന്നിവർ ക്യാമ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്, മെറ്റ്സ് പോളിടെക്നിക് കോളേജ്, മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. യോഗ്യരായ ദാതാക്കളിൽ നിന്നായി 43 യൂണിറ്റ് രക്തം ദാനമായി ശേഖരിക്കുവാൻ സാധിച്ചു.
രക്തദാനം ചെയ്ത വിദ്യാർത്ഥികളെയും അധ്യാപകരെയും അനധ്യാപക ജീവനക്കാരെയും മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ഷാജു ആന്റണി അയിനിക്കൽ, സി.ഇ.ഒ. അഡ്വ. (ഡോ.) ജോർജ് കോലഞ്ചേരി, അക്കാദമിക് ഡയറക്ടർ ഡോ. ആറ്റൂർ സുരേന്ദ്രൻ, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ് എന്നിവർ അഭിനന്ദിച്ചു.
സമൂഹത്തോടുള്ള ഉത്തരവാദിത്വബോധവും മാനവിക മൂല്യങ്ങളും വളർത്തുന്നതിൽ എൻ.എസ്.എസ്. പ്രവർത്തനങ്ങൾ നിർണായകമാണെന്ന് ചെയർമാൻ ഡോ. ഷാജു ആൻ്റണി അയിനിക്കൽ അഭിപ്രായപ്പെട്ടു.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!