
കാർഷിക സർവകലാശാല നിയമന നിരോധനം; കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്‌സ് ഫെഡറേഷനും (ഐഎൻടിയുസി) കെഎയു എംപ്ലോയീസ് യൂണിയനും നടത്തിയ പ്രതിഷേധ പ്രകടനം കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്‌തു
മണ്ണുത്തി കാർഷിക സർവകലാശാല നിയമന നിരോധനത്തിനെതിരെ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വർക്കേഴ്‌സ് ഫെഡറേഷനും (ഐഎൻടിയുസി) കെഎയു എംപ്ലോയീസ് യൂണിയനും സംയുക്തമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
പ്രതീകാത്മകമായി റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു. ഇ-ഓഫിസ് സംവിധാനത്തിന്റെ പേരിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന 2024 ജനുവരിയിലെ ഭരണസമിതി തീരുമാനം സർവകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണെന്ന് ഷാജി കുറ്റപ്പെടുത്തി.
സർവകലാശാല ജനറൽ കൗൺസിൽ അംഗം കെ.എസ്.ജയകുമാർ, എംപ്ലോയീസ് യൂണിയൻ പ്രസിഡൻ്റ് പി.കെ.ദീപേഷ്, ജനറൽ സെക്രട്ടറി ജോൺ കോശി, ബിജോയ് ബാലകൃഷ്ണൻ, യുണിയൻ സംസ്ഥാന സെക്രട്ടറി രാഹുൽ രാജ്, ഗോഡ്‌വിൻ, ജോബി, അനീസ്, മുരളി എന്നിവർ നേത്യത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
