
അഞ്ച് മാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശി സെന്തിൽകുമാറിനെ തേടി കുടുംബം വടക്കഞ്ചേരിയിൽ
അഞ്ച് മാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശിയായ ഗൃഹനാഥനെ തേടി ഭാര്യയും മകനും വടക്കഞ്ചേരിയിലെത്തി. കഴിഞ്ഞ ഓഗസ്റ്റ് 28ന് ആണ് പൊള്ളാച്ചി സോമന്തറൈ സിത്തൂർ ഗ്രാമത്തിലെ വീട്ടിൽനിന്നു സെന്തിൽകുമാർ എന്ന നാൽപതുകാരനെ കാണാതായത്. കെട്ടുപണിക്കും തേപ്പ് പണിക്കുമായി കോയമ്പത്തൂരേക്കു പോകുന്നുവെന്നാണ് വീട്ടിൽ അറിയിച്ചിരുന്നത്. എന്നാൽ രാത്രി തിരിച്ചുവരാതായതോടെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.
പിറ്റേന്ന് പൊലീസിൽ പരാതി നൽകി. അന്നു മുതൽ ഭാര്യ ബേബിയും മക്കളായ ദാമോദരനും ധനസൂര്യയും അന്വേഷണത്തിലാണ്. വടക്കഞ്ചേരിയിൽ സെന്തിൽകുമാറിനെ കണ്ടതായി അയൽഗ്രാമത്തിലുള്ള ലോറി ഡ്രൈവർ അറിയിച്ചതിനെ തുടർന്നാണ് മകൻ ദാമോദരനൊപ്പം ബേബി വടക്കഞ്ചേരിയിൽ എത്തിയത്. ഭർത്താവിനെ അന്വേഷിച്ച് ബേബി അലയുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷൻ സി.പ്രസാദാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകാൻ നിർദേശിച്ചത്. അതേസമയം, സെന്തിൽകുമാറിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞതിന്റെ ആശ്വാസത്തിലാണ് കുടുംബം. സെന്തിലിന് കടബാധ്യതകളുണ്ടായിരുന്നു. പണം ചോദിച്ച് ആളുകൾ വീട്ടിലെത്തിയതോടെ സെന്തിൽ നാടുവിടുകയായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
