കുഴൽമന്ദത്ത് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി

Share this News


പാലക്കാട് കുഴൽമന്ദം പല്ലന്‍ചാത്തന്നൂരിൽ മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് വിഷം കഴിച്ച് ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂർ നടക്കാവ് ശോഭാ നിവാസില്‍ രാധാകൃഷ്ണൻ (76) ആണ് മരിച്ചത്. പാലക്കാട് കുഴല്‍മന്ദം പല്ലന്‍ചാത്തന്നൂരിലാണ് സംഭവം.കുടുംബ പ്രശ്നങ്ങളെ തുടർന്ന് മകൻ്റെ ഭാര്യയെ രാവിലെ 8:30 ഓടെ രാധാകൃഷ്ണൻ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. കഴുത്തിനും കൈക്കും പരിക്കേറ്റ യുവതിയെ ബന്ധുക്കൾ ആശുപത്രിയിലേക്ക് കൊണ്ടുപോയതിന് പിന്നാലെ രാധാകൃഷ്ണൻ വീടിനകത്ത് വെച്ച് വിഷം കഴിക്കുകയായിരുന്നു. ഉടൻ തന്നെ രാധാകൃഷ്ണനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!