ദേശീയപാതയോരത്ത് ചെമ്പൂത്രയിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു

Share this News

ദേശീയപാതയോരത്ത് ചെമ്പൂത്രയിൽ ഉണ്ടായിരുന്ന മാലിന്യങ്ങൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു

ചെമ്പൂത്ര ഹൈവേ സർവീസ് റോഡിന്റെ വശങ്ങളിൽ കിടന്നിരുന്ന മാലിന്യങ്ങൾ പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായി മാറിയിരുന്ന മാലിന്യപ്രശ്നം ചെമ്പൂത്ര പൂരത്തോടനുബന്ധിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മീനു ടീച്ചർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ മൂന്ന് തൊഴിലാളികളെ നിയോഗിച്ച് സ്ഥലം ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏകദേശം 55 ചാക്കോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്ഥലത്തുനിന്ന് ശേഖരിച്ച് മാറ്റി.
സെക്രട്ടറി ജലജ എസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രജിത പ്രശാന്ത്, അഭിലാഷ് ഇ.എസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മാലിന്യം അനധികൃതമായി വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരേ കർശന നടപടികൾ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. യൂസർ ഫീസ് അടച്ച് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറണമെന്നും സെക്രട്ടറി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!