

വടക്കഞ്ചേരി ജില്ല കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ സഹോദരങ്ങള്‍ക്ക് സംസ്ഥാന കലോത്സവത്തിലും ഉറുദു പദ്യം ചൊല്ലലില്‍ മികച്ച നേട്ടം. ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ റിയ ലൂക്ക് ഹയര്‍സെക്കന്ററി വിഭാഗത്തിലും സഹോദരന്‍ ഇതേ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ധ്യാന്‍ ലൂക്ക് ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും ഉറുദു പദ്യം ചൊല്ലലിലാണ് എ ഗ്രേഡ് നേടിയത്. സംസ്ഥാന കലോത്സവത്തില്‍ ദിയ ലൂക്ക് തുടര്‍ച്ചയായി നാലാം തവണയാണ് എഗ്രേഡ് കരസ്ഥമാക്കുന്നത്. ധ്യാന ലൂക്ക് സംസ്ഥാന കലോത്സവത്തിലെ കന്നി മത്സരത്തിലാണ് എഗ്രേഡ് നേടിയത്. ചിറ്റിലഞ്ചേരി എം.എന്‍.കെ.എം.ഹയര്‍സെക്കന്ററി സ്‌കൂളിലെ ഗണിതാധ്യാപികയായ ടി അര്‍ച്ചനയാണ് ഉറുദു പദ്യം പഠിപ്പിക്കുന്നത്. അധ്യാപികയായ അര്‍ച്ചന 2014 മുതല്‍ 2016 വരെ ജില്ലതലത്തില്‍ ഉറുദു പദ്യം ചൊല്ലലില്‍ ഒന്നാമതായിരുന്നു. സംസ്ഥാന തലത്തിലും രണ്ടു തവണ ഒന്നാമതായി എത്തിയിരുന്നു. അന്ന് അര്‍ച്ചന ടീച്ചര്‍ ചൊല്ലിയ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ഔരത്ത് കവിതയാണ് ഇരുവരും ഇത്തവണയും ചൊല്ലിയത്.
അയിലൂര്‍ എസ്.എം.ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലായ കെ.ഡി.ലൂക്കോസിന്റെയും, മേലാര്‍കോട് സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂളിലെ അധ്യാപികയായ സുനിതയുടെയും മക്കളാണ് ദിയയും, ധ്യാനും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
