Share this News

മിനിമാസ്റ്റ് ലൈറ്റ് അനുവദിക്കണം; എൽഡിഎഫ് ആൽപ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റവന്യൂ മന്ത്രി കെ രാജന് നിവേദനം നൽകി
ആൽപ്പാറയിലും സമീപ പ്രദേശങ്ങളിലും വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് ആൽപ്പാറ വാർഡ് കമ്മിറ്റി മന്ത്രി കെ രാജന് നിവേദനം നൽകി. ആൽപ്പാറ ഇന്ദിര ഗാന്ധി പ്രതിമ പരിസരം, ചെറുവളപ്പ് ശ്രീ മഹാവിഷ്ണു ക്ഷേത്രപരിസരം, ശാന്തിനഗർ റോഡ് എൻട്രൻസ്, മണ്ടൻചിറ സമുദായപുര പരിസരം, എന്നിവിടങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.
ജയ്‌സൺ സാമുവൽ, എൻ.ജി വിനേഷ്, രമ്യ രാജേഷ് എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News