Share this News

നഷ്ടപ്പെട്ട പണവും ബാങ്ക് പാസ്‌ബുക്കും തിരികെ നൽകി മാതൃകയായി
വടക്കഞ്ചേരിയിൽ ബാങ്കിൽ അടയ്ക്കുന്നതിനായി കൊണ്ടുപോയ സജി കൃഷ്ണൻ എന്ന വ്യക്തിയുടെ പണവും ബാങ്ക് പാസ്‌ബുക്കും അടങ്ങിയ കവർ ബൈക്കിൽ നിന്നു നഷ്ടപ്പെട്ടിരുന്നു. ഈ കവർ ലഭിച്ച മംഗലം പാടം സ്വദേശി കൊപ്പത്തിൽ വീട്ടിൽ പ്രകാശ് ആണ് അത് ഉടമയ്ക്ക് തിരികെ നൽകിയത്.
വടക്കഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിൽ നടന്ന നടപടികളിലൂടെയാണ് പണവും ബാങ്ക് പാസ്‌ബുക്കും സജി കൃഷ്ണന് കൈമാറിയത്. നഷ്ടപ്പെട്ട വസ്തുക്കൾ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ പ്രവർത്തനമാണ് പ്രകാശ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News