
പാലക്കാട് ജില്ലയിലെ എല്ലാ പഞ്ചായത്തിലും ജിംനേഷ്യം യാഥാർത്ഥ്യമാക്കും – ടി. എം. ശശി.
(ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
ജില്ലയിൽ എല്ലാ പഞ്ചായത്തിലും ജിംനേഷ്യം യാഥാർത്ഥ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ടി.എം. ശശി പറഞ്ഞു. പഞ്ചായത്തുകളുടെ ഉടമസ്ഥതയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വരുന്ന സാമ്പത്തിക വർഷം മുതൽ ആരംഭിക്കും. രണ്ടു പരിശീലകരെ നിയമിച്ചുകൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിൽ ജില്ലയിൽ 200 ഓളം ചെറുപ്പക്കാർക്ക് തൊഴിൽ സാധ്യത കൂടി ഉറപ്പുവരുത്താൻ ഈ പദ്ധതിക്ക് കഴിയും. ആരോഗ്യമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം ലഹരിയിൽ നിന്ന് അകറ്റിനിർത്താനും ഈ പദ്ധതി ഗുണകരമാവും. ജില്ലയിൽ 22 പഞ്ചായത്തുകളിൽ നിലവിൽ ജിംനേഷ്യം യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. അയിലൂർ പഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് യാഥാർത്ഥ്യമാക്കിയ ജംനേഷ്യം സന്ദർശിക്കാൻ എത്തിയതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജി. എൽദോ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രാജേശ്വരി, വിദ്യാഭ്യാസ- ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. എം. ഷാജഹാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റെജീന ചാന്ത് മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.വിനേഷ്, വി. ജി. സജിത്ത് കുമാർ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
