
വടക്കഞ്ചേരിയിൽ തെരുവ് നായ ആക്രമണം ; ഏഴ് പേർക്ക് കടിയേറ്റു
വടക്കഞ്ചേരിയിലും, കണ്ണമ്പ്രയിലും തെരുവ് നായയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു .വടക്കഞ്ചേരി ടൗണിൽ ശനിയാഴ്ച രാത്രി ഏഴ് മണിയോടു കൂടിയാണ് സംഭവം.ബസ് സ്റ്റാൻ്റിന് സമീപത്ത് വച്ചും, ടി ആർ മിൽ ജംഗ്ഷന് സമീപത്ത് വച്ചും, മാർക്കറ്റ് റോഡിൽ വച്ചുമാണ് തെരുവ് നായ കടിച്ചത്.വടക്കഞ്ചേരി ചന്തപ്പുര സ്വദേശികളായ സലിം (45), പാർത്ഥസാരഥി (60), പന്തലാംപാടം സ്വദേശി ഓമന (49), കിഴക്കഞ്ചേരി പുന്നപ്പാടം സ്വദേശി, അന്യസംസ്ഥാന തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പലർക്കും കാലിലും, വയറിലും. നെഞ്ചിലുമാണ് കടിയേറ്റത്.നായയെ കിഴക്കഞ്ചേരി റോഡിൽ വച്ച് നാട്ടുകാർ തല്ലി കൊന്നു.നായയെ പേവിഷബാധ പരിശോധനയ്ക്ക് വിധേയമാക്കും. കണ്ണമ്പ്ര കല്ലിങ്കൽപ്പാടത്ത് മുൻ പഞ്ചായത്ത് മുൻ വൈസ് കെ ആർ മുരളി (51), കല്ലിങ്കൽപ്പാടം വായനശാല സെക്രട്ടറി സി ടി പ്രഭാകരൻ (67) എന്നിവർക്കാണ് പരിക്കേറ്റത്. വൈകുന്നേരം അഞ്ച് മണിയോടു കൂടിയാണ് സംഭവം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1
