സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ നാല് ഇനങ്ങളിൽ എ ഗ്രേഡ് നേടി ഹന്നാ മേരി ജസ്റ്റിൻ

Share this News

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ നാല് ഇനങ്ങളിൽ എ ഗ്രേഡ് നേടി ഹന്നാ മേരി ജസ്റ്റിൻ

46-ാം സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ ഹന്നാ മേരി ജസ്റ്റിൻ വിവിധ കലാമത്സരങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു.
ഒപ്പന ഒന്നാം സ്ഥാനം എ ഗ്രേഡ്, മലയാളം പദ്യചൊല്ലൽ എ ഗ്രേഡ് , ഗാനമേള എ ഗ്രേഡ്, ദേശഭക്തിഗാനം എ ഗ്രേഡ് എന്നിവ നേടി ഹന്നാ മേരി ജസ്റ്റിൻ ശ്രദ്ധേയയായി.സംസ്ഥാനതല വേദിയിൽ എ ഗ്രേഡുകൾ സ്വന്തമാക്കിയതോടെ വിദ്യാലയത്തിനും നാട്ടുകാർക്കും അഭിമാനമായി ഹന്ന .ആൽപ്പാറ താഴത്ത് വീട്ടിൽ  ജസ്റ്റിൻ മാലിനി ദമ്പതികളുടെ മകളാണ്.ചെമ്പുക്കാവ് ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!