വഴിയോര കച്ചവടം നിരോധിക്കണം; വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകി

Share this News

വഴിയോര കച്ചവടം നിരോധിക്കണം; വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ നിവേദനം നൽകി

പാണഞ്ചേരിപഞ്ചായത്ത് പരിസരത്തും പട്ടിക്കാട് സെൻ്ററിലുമായി വിവിധ സ്ഥലങ്ങളിൽ വാഹനങ്ങളിൽ വെച്ച് കച്ചവടം നടത്തുന്ന വഴിയോര കച്ചവടം നിരോധിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. ഇത്തരം കച്ചവടക്കാരുടെ എണ്ണം ഓരോ ദിവസവും വർധിച്ചുവരികയാണ്. പഞ്ചായത്ത് ലൈസൻസ്, ഹരിത കർമ്മ യുസർ ഫീ, ലേബർ ഫീ തുടങ്ങിയ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കച്ചവടം നടത്തുന്ന വ്യാപാരികൾക്ക് ഭീഷണിയായി മാറുന്ന വഴിയോര കച്ചവടം അവസാനിപ്പിക്കണം എന്നതാണ് വ്യാപാരികളുടെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസിന് നിവേദനം നൽകി. യുണിറ്റ് സെക്രട്ടറി തോമസ് ശാമുവൽ, പ്രസിഡണ്ട് ബാബു കൊള്ളന്നൂർ, ട്രഷറർ കൃഷ്ണൻകുട്ടി എ, സണ്ണി പി.എസ്, സി.ഡി റോയി, എബിൻ ഗോപുരം എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!