
എടപ്പലം വാർഡിൽ വടക്കുംപാടത്ത് തൊഴിലുറപ്പ് തൊഴിലാളി സംരക്ഷണ സംഗമം നടത്തി
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ ഭാഗമായി കെപിസിസി ആഹ്വാനപ്രകാരം തൊഴിലുറപ്പ് തൊഴിലാളി സംരക്ഷണ സംഗമം സംഘടിപ്പിച്ചു. എടപ്പലം വാർഡിലെ വടക്കുമ്പാടം പ്രദേശത്ത് തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയാണ് തൊഴിൽ ഉറപ്പ് തൊഴിലാളി സംരക്ഷണ സംഗമം സംഘടിപ്പിച്ചത് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിനി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് കെ സി അഭിലാഷ് തൊഴിലാളി സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് 20 വർഷം മുൻപ് കോൺഗ്രസ് നേതൃത്വം നൽകി യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയുടെ പേര് കേന്ദ്ര സർക്കാർ മാറ്റുകയും പുതിയ ബില്ലിലൂടെ പദ്ധതിയെ ഇല്ലായ്മ ചെയ്യുന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത് ഇത് അനുവദിക്കാൻ കഴിയില്ല എന്നും ഉദ്ഘാടനപ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു. നേതാക്കളായ ബാബു തോമസ്, ഷിബു പോൾ, എ സി മത്തായി, സജി താണിക്കൽ എന്നിവർ സംസാരിച്ചു.
മാസങ്ങളായി കൂലി ലഭിച്ചിട്ടില്ല, മസ്റ്റർ റോളിൽ തൊഴിൽ ദിനങ്ങൾ കൂട്ടി ലഭിക്കണമെന്നും തൊഴിലാളികൾ ആവശ്യപെട്ടു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


