ഡിഗ്രീ കോഴ്സുകളിലേക്കുള്ള പ്രവേശന രജിസ്റ്റ്രേഷൻ CAP 2020 പുനരാരംഭിച്ചു.
കോഴിക്കോട് സർവ്വകലാശാലയിലെ 3 വർഷ ഡിഗ്രീ കോഴ്സ്കളിലേക്കുള്ള അഡ്മിഷൻ രജിസ്റ്റ്രേഷൻ CAP 2020 പുനരാരംഭിച്ചു. നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കും സേ പരീക്ഷ പാസ്സായവർക്കും മെറിറ്റ് സീറ്റിൽ ഇപ്പോൾ രജിസ്റ്റർ ചെയ്യാം. താല്പര്യമുള്ളവർ തൃശൂർ ചുവന്നമണ്ണ് വഴുക്കുമ്പാറയിലെ കോഴിക്കോട് സർവ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജ് ആയ ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ നോഡൽ ഓഫീസറെ സമീപിക്കുക. ബാച്ചിലർ ഓഫ് ട്രാവൽ ഏന്റ് ടൂറിസം (BTTM) ബി.എ – ഇംഗ്ലീഷ് ലിറ്ററേച്ചർ, ബാച്ചിലർ ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം (BMCJ), ബി.ബി.എ – ഹ്യൂമൺ റിസോർസ് മാനേജ്മെന്റ്, ബി.കോം – ഫിനാൻസ്, ബി.എസ്.സി- ഫിസിക്സ്, ബി. എസ്. സി – കെമിസ്റ്റ്രി, ബി.എസ്. സി – മാത്തമാറ്റിക്ക്സ് എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനമാണ് നടന്നുകൊണ്ടിരിക്കുന്നത്. 2020 ൽ ഒന്നാം റാങ്ക് അടക്കo 4 യൂണിവേഴ്സിറ്റി റാങ്കുകളാണ് ഈ കോളേജിലെ വിദ്യാർത്ഥികൾ നേടിയത്. അഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കോളേജിലെ വിജയ ശതമാനം 93 ആണ്. അഡ്മിഷൻ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.
9496241004,
9072324335.
കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് www.sngcollegevazhukumpara.org സന്ദർശിക്കുക.
എന്ന്
ഡോ.എ.സുരേന്ദ്രൻ
പ്രിൻസിപ്പാൾ
9446278191, 9072324336.