Share this News

തെന്നിലാപുരം മഹാവിഷ്ണു-കുന്നേക്കാട്ട് രാജരാജേശ്വരി ഭഗവതിക്ഷേത്രത്തിൽ ധ്വജ പ്രതിഷ്ഠാ-കുംഭാഭിഷേകച്ച ടങ്ങുകൾ ബുധനാഴ്ച സമാപിച്ചു. ചൊവ്വാഴ്ച കലശത്തിങ്കൽ അധിവാസം, വിടർത്തി പൂജ, വാഹന ബിംബപ്രതിഷ്ഠ, കലശാഭിഷേകങ്ങൾ എന്നിവ നടന്നു. തുടർന്ന് ചോറ്റാനിക്കര വിജയൻ മാരാർ, പല്ലാവൂർ ശ്രീകുമാർ, തൃപ്പാളൂർ ശിവൻ, ചെർപ്പുളശ്ശേരി ശിവൻ,തോന്നൂർക്കര ശിവൻ തുടങ്ങിയവർ പങ്കെടുക്കുന്ന പഞ്ചവാദ്യവും. വൈകീട്ട് ശ്രീഭൂതബലി, സംഗീതനിശ എന്നിവയാണ് പരിപാടികളും നടന്നു. ബുധനാഴ്ച കലശാഭിഷേകം, ശ്രീ ഭൂതബലി, വൈകീട്ട് കാഴ്ചശീവേലി എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, കൊടിയിറക്കൽ എന്നിവയോടെ സമാപിച്ചു. തന്ത്രി കല്ലൂർ മന ദേവദാസ് നമ്പൂതിരിപ്പാടും മേൽശാന്തി പാർഥസാരഥിയുമായിരുന്നു കാർമികർ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News