കേരള വന നിയമ ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി; സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമയ്ക്ക് മുറിച്ച് വനംവകുപ്പ് മുഖേന വിൽക്കാം

Share this News

കേരള വന നിയമ ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി; സ്വകാര്യ ഭൂമിയിലെ ചന്ദനമരം ഉടമയ്ക്ക് മുറിച്ച് വനംവകുപ്പ് മുഖേന വിൽക്കാം

സംസ്ഥാനത്തെ ചന്ദന കൃഷി മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി വന നിയമ ഭേദഗതി ബില്ലിന് ഗവർണർ അംഗീകാരം നൽകി. ഇനി മുതൽ സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും ഭൂവുടമകൾക്ക് അനുവാദമുണ്ടാകും. സ്വകാര്യ ഭൂമിയിലുള്ള ചന്ദനമരങ്ങൾ മുറിക്കുന്നതിനും വിൽക്കുന്നതിനും നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്.വനം വകുപ്പ് വഴിയായിരിക്കും വിൽപന നടക്കുകയെങ്കിലും അതിലൂടെ ലഭിക്കുന്ന തുക പൂർണ്ണമായും ഭൂവുടമയ്ക്ക് സ്വന്തമാകും. വനം വകുപ്പ് മുഖേന സ്വകാര്യ വ്യക്തികൾക്ക് തങ്ങളുടെ ഭൂമിയിലെ ചന്ദനമരം മുറിച്ചു വിൽക്കാം. മരം വിറ്റു കിട്ടുന്ന തുക ഭൂവുടമയ്ക്ക് ലഭിക്കും. മുൻപ് സ്വന്തം പറമ്പിലെ ചന്ദനമരം മോഷണം പോയാൽ പോലും ഭൂവുടമ കേസിൽ കുടുങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.പുതിയ നിയമത്തോടെ ഈ ആശങ്ക മാറും. ലാഭകരമായ ചന്ദന കൃഷിയിലേക്ക് കൂടുതൽ കർഷകർ കടന്നുവരുന്നത് വഴി സംസ്ഥാനത്ത് വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ചന്ദന മരങ്ങൾ വെച്ചുപിടിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ‘ട്രീ ബാങ്കിങ്’ പദ്ധതി സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പുതിയ നിയമം കൂടി വന്നതോടെ കൃഷി കൂടുതൽ ലാഭകരമാകും. നിയമക്കുരുക്കുകൾ ഭയന്ന് ചന്ദനമരം നടാൻ മടിച്ചിരുന്നവർക്ക് ഇനി ധൈര്യമായി കൃഷി തുടങ്ങാം. കൃത്യമായ നടപടിക്രമങ്ങളിലൂടെ സ്വന്തം അധ്വാനത്തിന്റെ്റെ ഫലം കർഷകർക്ക് ഇനി നേരിട്ട് ലഭിക്കും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!