കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ജനകീയ സമരസമിതി സംഘടിപ്പിച്ച മാർച്ച് ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു

Share this News

കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ജനകീയ സമരസമിതി സംഘടിപ്പിച്ച മാർച്ച് ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു

പീച്ചി മയിലാട്ടും പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വിലങ്ങന്നൂർ വൈൽഡ് ലൈഫ് ഓഫീസിനുമുൻപിൽ ജനകീയ സമരസമിതി മാർച്ച് നടത്തി. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ഷാജി പീച്ചി അധ്യക്ഷനായി. ജോണി പൊന്തോക്കൻ മുഖ്യപ്രഭാഷണം നടത്തി. കിഫ പ്രതിനിധി ജോഷി പാലക്കുഴി, ബെന്നി കൊടിയാട്ടിൽ, കെ.പി. എൽദോസ്, സ്ഥിരംസമിതി അധ്യക്ഷൻ വിനോദ് തേനംപറമ്പിൽ, ബാബു തോമസ്, ഷിബു പോൾ, സജി താന്നിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ഷിജോയുടെ സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് പീച്ചി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!