
വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ റോഡ് നിർമ്മാണം മൂലം പൊടി ശല്യം രൂക്ഷം; ഉടൻ പരിഹാരം കാണണമെന്ന് കമ്പനി അധികൃതർക്ക് നിർദ്ദേശം നൽകി പാണഞ്ചേരി പഞ്ചായത്ത് അംഗം സനിൽ വാണിയംപാറ
വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദേശീയപാത റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെ പൊടി ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയരുന്ന പൊടിക്കാറ്റ് ആശുപത്രിയുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നതായി ജീവനക്കാരും നാട്ടുകാരും പരാതിപ്പെടുന്നു. ആശുപത്രിയിലെ കമ്പ്യൂട്ടർ വിഭാഗം, ഫാർമസി ഉൾപ്പെടെയുള്ള മുറികളിൽ വരെ പൊടി കയറുന്നതായി ജീവനക്കാർ പറയുന്നു.പൊടി ശല്യം രൂക്ഷമാകുന്നതിനെതിരെ പലപ്രാവശ്യം നാഷണൽ ഹൈവേ അതോറിറ്റിയോട് പറഞ്ഞിട്ടും വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ല. മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാൽ ആണ് പൊടിശല്യം രൂക്ഷമാകുന്നത്.
ആശുപത്രി അധികൃതരും വാർഡ് മെമ്പർ സനിൽ വാണിയംപാറയും പൊതുപ്രവർത്തകൻ രമേഷ് കെ.ആറും ചേർന്ന് ആശുപത്രിയിലേക്ക് പൊടി കയറാതിരിക്കാൻ പച്ച നെറ്റോ സമാനമായ രീതിയിലുള്ള ഏതെങ്കിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമേ മണ്ണ് നീക്കം ചെയ്യാവൂവെന്ന് കമ്പനിയോട് ആവശ്യപ്പെട്ടു. തുടർന്ന് താൽക്കാലികമായി മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ നിർത്തിവെച്ചു.
അതേസമയം വാണിയമ്പാറ കുളത്തിന്റെ സമീപത്ത് നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മൂലം ഏകദേശം 500 മീറ്റർ ദൂരം വരെ പൊടി പറന്ന് വാണിയമ്പാറ സ്കൂൾ പരിസരത്തേക്കും എത്തുന്ന സാഹചര്യമുണ്ടായതായി നാട്ടുകാർ പറഞ്ഞു. നിർമ്മാണ സ്ഥലങ്ങളിൽ വെള്ളം നനച്ചുകൊണ്ട് പ്രവർത്തനങ്ങൾ നടത്തണമെന്ന് കമ്പനിയോട് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
