
വാണിയംപാറ ഗ്രാമീണ വായനശാലയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 10 ന്
ഒല്ലൂർ എം.എൽ.എ യും സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമായ കെ. രാജൻ്റെ ശ്രമഫലമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) യിൽ നിന്നും CSR ഫണ്ടായി ലഭിച്ച 22 ലക്ഷം രൂപ വിനിയോഗിച്ച് വാണിയമ്പാറ ഗ്രാമീണ വായനശാല കെട്ടിടം നവീകരിച്ചു
വാണിയമ്പാറയുടെ സാമൂഹ്യ സാംസ്‌കാരിക മേഖലയിൽ പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന, ഗ്രാമീണ വായനശാല നാടിൻ്റെ അഭിമാനമാണ്. നവീകരിച്ച വായനശാല കെട്ടിടത്തിന്റെ ഉദ്ഘാടനം 2026 ഫെബ്രുവരി 10 ന് ചൊവ്വാഴ്‌ച വൈകുന്നേരം 4 മണിക്ക് റവന്യൂ – ഭവന നിർമാണ വകുപ്പ്‌മന്ത്രി കെ.രാജൻ നിർവഹിക്കുന്നു. സിയാൽ എം.ഡി. എസ്. സുഹാസ് IAS മുഖ്യാതിഥിയായി പങ്കെടുക്കുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു ടീച്ചറുടെ അദ്ധ്യക്ഷതയിൽ വായനശാല ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. ഉദ്ഘാടന പരിപാടികൾക്ക് ശേഷം കാർഷിക സർവ്വകലാശാല മ്യൂസിക് ടീം സിംഫണി അവതരിപ്പിക്കുന്ന കരോക്ക ഗാനമേളയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2
