
ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ സംഘടിപ്പിച്ച സംസ്ഥാനതല ഹാക്കത്തോണിൽ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ഐ.ഇ.ഡി.സി. (ഇന്നവേഷൻ & എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് സെൽ) ടീം അവതരിപ്പിച്ച ഇന്നൊവേറ്റീവ് ആശയത്തിന് ₹5,00,000/- രൂപയുടെ ബസ്റ്റ് ഡിൽ ലഭിച്ചു. വിവിധ കോളേജുകളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മികച്ച സാങ്കേതിക മികവും സാമൂഹ്യപ്രസക്തിയും ഉള്ള ആശയമാണ് മെറ്റ്സ് ടീം അവതരിപ്പിച്ചത്.
ഹാക്കത്തോണിൽ മികച്ച ആശയമായി തെരഞ്ഞെടുക്കപ്പെട്ട പദ്ധതിക്ക് വ്യവസായ വിദഗ്ധരും ജഡ്ജിംഗ് പാനൽ അംഗങ്ങളും വലിയ അഭിനന്ദനമാണ് രേഖപ്പെടുത്തിയത്. ആശയത്തിന്റെ പ്രായോഗികത, വിപണി സാധ്യത, നവീനത എന്നിവ കണക്കിലെടുത്താണ് ₹5 ലക്ഷം രൂപയുടെ ബെസ്റ്റ് ഡീൽ ടീം സ്വന്തമാക്കിയത്.
ബയോ ടെക്നോളജി ബിടെക് വിദ്യാർത്ഥികളായ മുഹമ്മദ് ഷാഹിൽ പി.ടി., ഗോകുൽ കെ., മന്ന മറിയം ജാനി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് & ഡേറ്റാ സയൻസ് ബി ടെക് വിദ്യാർത്ഥിയായ
ടോം വർഗീസ് ആന്റോ എന്നിവരാണ് മെറ്റ്സ് ടീമിൽ ഉണ്ടായിരുന്നത്.
വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ചിന്തയും സംരംഭക മനോഭാവവും വളർത്തുന്നതിനായി മെറ്റ്സ് ഐ.ഇ.ഡി.സി. നടത്തുന്ന പ്രവർത്തനങ്ങളുടെ വിജയമാണ് ഈ നേട്ടമെന്ന് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. പറഞ്ഞു. ഇത്തരം മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് യാഥാർത്ഥ്യപ്രശ്നങ്ങൾക്ക് സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്താനുള്ള ആത്മവിശ്വാസവും വ്യവസായ ബന്ധങ്ങളും ഒരുക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഐ ഇ ഡി സി നോഡൽ ഓഫീസർ പ്രൊഫ. രേഖ എം. വിജയികളെ അഭിനന്ദിച്ചു.
ഈ വിജയം മെറ്റ്സ് സ്ഥാപനത്തിന്റെ അക്കാദമിക്–ഇന്നൊവേഷൻ സംസ്കാരത്തിന്റെ തെളിവാണെന്നും, ഭാവിയിൽ കൂടുതൽ ദേശീയ-അന്താരാഷ്ട്ര തല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഇത് പ്രചോദനമാകുമെന്നും മാനേജ്മെന്റും അധ്യാപകരും അഭിപ്രായപ്പെട്ടു.
ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
