മുരുക്കുംപാറ – ചേരുംകുഴി – ചാവറാംപാടം റോഡിൻറെ   റീസ്റ്റോറേഷൻ പ്രവൃത്തികൾ ആരംഭിച്ചു

Share this News

മുരുക്കുംപാറ – ചേരുംകുഴി – ചാവറാംപാടം റോഡിൻറെ   റീസ്റ്റോറേഷൻ പ്രവൃത്തികൾ ആരംഭിച്ചു

പ്രധാനമന്ത്രി സടക് യോജന പദ്ധതിയിൽ ഉൾപെട്ട മുരുക്കുംപാറ – ചേരുംകുഴി – ചാവറാംപാടം റോഡ് പുനർ നിർമാണത്തിന്റെ ഭാഗമായിട്ടുള്ള റീസ്റ്റോറേഷൻ പ്രവൃത്തികൾ ആരംഭിച്ചു. റോഡുകളുടെ റീസ്റ്റോറേഷൻ അടക്കമുള്ള പ്രവർത്തികൾ അടിയന്തരമായി പൂർത്തികരിച്ച് റോഡിന്റെ ടാറിംങ്ങ് എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വലക്കാവ് ഡിവിഷൻ മെമ്പർ കെ സി അഭിലാഷ്, നടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സാബു വലിയപറമ്പിൽ, സൗമ്യ ബിജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ ഉപാധ്യക്ഷൻ കെ പി എൽദോസ്, ഷിബു പോൾ, മിനി വിനോദ്, വി വി ദേവസി, ബേബി താഴത്തുകുടിയിൽ, ഷാജി മേലുകുന്നേൽ, ബാബു എന്നിവരുടെ നേതൃത്തിൽ ഒളരിയിൽ സ്ഥിതിചെയ്യുന്ന പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനീയർക്ക് ഓഫീസിൽ എത്തി നിവേദനം നൽകിയിരുന്നു. മാർച്ചിന് മുൻപ് നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കുമെന്ന് പി എം ജി എസ് വൈ എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പും നൽകിയിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!